യാത്രകളെന്നും ലഹരിയാണ്. ഓരോ യാത്രയും ഓരോ ജന്മം ആണെന്നു തോന്നാറുണ്ട്.ആകുലതകൾ നിറഞ്ഞ തുടക്കവും അലകളൊഴിഞ്ഞ് ശാാന്തമായ കടൽ പോലെ ഒടുക്കവും..“നീ അവളെ കാണാനാണ് പോകുന്നത്..”.പതിവു പോലെ ആകുലമായ മനസ് മന്ത്രിച്ചു.നെഞ്ചോട് ചേർന്നിരുന്നു മയങ്ങുന്ന കുഞ്ഞിനെ ഒന്നുകൂടെ ചേർത്തു പിടിച്ചു..താഴത്തെ ബെർത്ത് ആയതുകൊണ്ടാവും...